ആലുവ: എടത്തല ശ്രീ കുഞ്ചാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഇന്ന് രാത്രി 10.30ന് താലപ്പൊലിയോടെ സമാപിക്കും. വിശേഷാൽ സർപ്പപൂജ, ശീവേലി, പാണ്ടിമേളം, പ്രസാദഊട്ട് വൈകിട്ട് 3.30ന് പകൽപ്പൂരം, പഞ്ചവാദ്യം, പാണ്ടിമേളം, നടപ്പുരമേളം, രാത്രി 8.15ന് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും. ക്ഷേത്രട്രസ്‌റ്റ് പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ, സെക്രട്ടറി കെ.വി. രവീന്ദ്രൻ, ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി കെ.കെ. കൃഷ്ണൻകുട്ടി, പ്രസിഡന്റ് രാമപ്പൻ തുരുത്തി തുടങ്ങിയവർ നേതൃത്വം നൽകും.