ആലുവ: എറണാകുളം റൂറൽ ജില്ലാ എസ്.സി -എസ്.ടി മോണിറ്ററിംഗ് കമ്മിറ്റി യോഗം ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി കെ.ലാൽജി, എ.എസ്.പി അനൂജ് പലിവാൽ, ഡിവൈ.എസ്.പിമാരായ റെജി പി. എബ്രഹാം, പി.കെ. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, എസ്. ബിനു, പദ്മശ്രീ എം.കെ. കുഞ്ഞോൽ, മോണിറ്ററിംഗ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.