ആലുവ: കേരളത്തിലെ എയ്ഡഡ് മേഖലയിലെ സ്‌കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീറിംഗ് കോളേജുകൾ, ഹോമിയോ മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ എന്നിവയിലെ നോൺ ടീച്ചിംഗ് സ്റ്റാഫിന്റെ സർവീസ് സംഘടനയായ കേരള നോൺ ടീച്ചിംഗ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്‌ഥാന കൗൺസിൽ യോഗം ഇന്ന് രാവിലെ പത്തിന് ആലുവ യു.സി കോളേജിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് യോഗം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ഉദ്ഘാടനം ചെയ്യും.