തൃപ്പൂണിത്തുറ: ആമ്പല്ലൂർ തൃക്കോവ് മഹാവിഷ്ണുക്ഷേത്രം, ആമ്പല്ലൂർക്കാവ് ഭഗവതി ക്ഷേത്രങ്ങളിലെ തിരുവോണ താലപ്പൊലി മഹോത്സവം 24 മുതൽ 29 വരെ നടക്കും. തൃക്കോവിൽ ക്ഷേത്രത്തിൽ 24ന് ഏഴിന് കലശപൂജ, 8.30 ശീവേലിയിൽ തിരുമറയൂർ രാജേഷ് മാരാർ നയിക്കുന്ന ചെണ്ടമേളം, വൈകിട്ട് 7 30ന് കഥകളിപ്പദകച്ചേരി. ഭഗവതി ക്ഷേത്രത്തിൽ 25ന് വൈകിട്ട് 7.30ന് കളമെഴുത്തും പാട്ട്, കളം പൂജ, അരിയേറ്. 8 ന് തിരുവാതിര കളി. 8.30ന് സ്വാതിതിരുനാൾ ട്രസ്റ്റ് അവതരിപ്പിക്കുന്ന നടനസന്ധ്യ. 26 ന് വൈകിട്ട് എട്ടിന് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകം പരശുരാമൻ. 27 വൈകിട്ട് 4.30ന് പാണ്ടിമേളം, വിളക്കിനെഴുന്നള്ളിപ്പ്. 8.30 ന് ശിവഹരി ഭജൻസ് അവതരിപ്പിക്കുന്ന ഹൃദയ ജപലഹരി. 28 രാവിലെ 9.30 ന് ചാന്താട്ടം, വൈകിട്ട് നാലിന് പകൽപ്പൂരം, മേജർസെറ്റ് പഞ്ചവാദ്യം തുടർന്ന് പെരുവനം കുട്ടൻമാരാറിന്റെ നേതൃത്വത്തിൽ 85 കലാകാരന്മാരുടെ പഞ്ചാരിമേളം, കോമിക്സ് ഷോ. 29 അത് രാവിലെ 9.30 തായമ്പക 12ന് വലിയ ഗുരുതി തുടർന്ന് അന്നദാനം.