കുറുപ്പംപടി : സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പിനു കീഴിൽ 100 ദിനകർമ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലങ്ങളിലെ മുഴുവൻ വാർഡുകളിലും ജനകീയ സമിതികളുണ്ടാക്കി തരിശായികിടക്കുന്ന സ്ഥലങ്ങളിൽ നെൽകൃഷി, പച്ചക്കറികൃഷിയടക്കമുള്ള വിവിധ കൃഷികൾക്ക് തൈകളും വിത്തുകളും വിതരണം നടത്തി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ്. എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, സോമി ബിജു, ഡോളി ബാബു, ,അനാമിക ശിവൻ, പി.എസ്സ്. സുനിത്ത്, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, കൃഷി ഓഫീസർ അജ്ഞന, കൃഷി അസിസ്റ്റന്റുമാരായ ബിനോയ്, വിജയകുമാർ, പോൾ.കെ.പോൾ, ടി.കെ സണ്ണി, ബാബു പാത്തിക്കൽ, ഷിബി, അനിൽ എന്നിവർ സംസാരിച്ചു.