കൊച്ചി: കോസ്റ്റ്ഗാർഡ് വ്യൂഹത്തിൽ ഉൾപ്പെടുത്തിയ പുതിയ ബാർജ് 'ഉൗർജ പ്രവാഹ' കൊച്ചിയിലെത്തി. ലക്ഷദ്വീപ്, മിനിക്കോയ് തുടങ്ങിയ മേഖലകളിൽ പുറംകടലിൽ പ്രവർത്തിക്കുന്ന കപ്പലുകൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിനാണ് ബാർജ് ഉപയോഗിക്കുക.
ഗുജറാത്തിലെ ബറൂച ഷോഫ്റ്റ് ഷിപ്പ്‌യാർഡിലാണ് നിർമ്മിച്ചത്. 36 മീറ്റർ നീളമുള്ള ബാർജിൽ കപ്പൽഇന്ധനം, വ്യോമഇന്ധനം, ശുദ്ധജലം എന്നിവ കൈകാര്യംചെയ്യാൻ പ്രത്യേക സംവിധാനങ്ങളുണ്ടെന്ന് നാവിക വക്താവ് അറിയിച്ചു.