അങ്കമാലി: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് അങ്കമാലിയിൽ നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെയും പാർക്കിന്റെയും ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ ജനപ്രതിനിധികളെ അറിയിക്കാത്തതിൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ.ജോഷിയും പ്രതിഷേധിച്ചു. ജനങ്ങൾക്കാകെ പ്രയോജനപ്പെടുന്ന ഇത്തരം പരിപാടികളിൽ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത നിലപാടുകൾ സ്വീകരിക്കുന്നത് ശരിയല്ല. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ ആലോചനയിലുണ്ടായിരുന്ന ഒരു പദ്ധതിയാണിത്. നടപടി വിവാദമായപ്പോൾ തിടുക്കപ്പെട്ട് ക്ഷണിച്ചെന്ന് വരുത്തുന്നത് അപമാനകരമാണെന്നും ടി.വൈ.ഏല്യാസും പി.എൻ.ജോഷിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.