കോലഞ്ചേരി: തിരുവാണിയൂരിൽ നക്ഷത്രക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവാണിയൂർ ഫെസ്​റ്റ് തിരുവരങ്ങിന്റെ ഭാഗമായി കൊച്ചിൻ മൻസൂർ റെക്കാഡ് ഭേദിക്കാൻ ഒരുങ്ങുന്നു. സംഗീത വിസ്മയയാത്ര എന്ന പരിപാടിയിലൂടെ വയലാറിന്റെയും പി.ഭാസ്‌കരന്റെയും വരികളിലൂടെ വിവിധ ഗായകർ പാടിയ 41 ഗാനങ്ങൾ നാലര മണിക്കൂറിൽ മനഃപാഠമാക്കി പാടി തന്റെ 18-ാമത്തെ റെക്കാഡിന് ഒരുങ്ങുകയാണ് മൻസൂർ. 30ന് രാവിലെ 9ന് സിനിമാതാരം കോട്ടയം രമേശ് ഉദ്ഘാടനം നിർവ്വഹിക്കും. മുൻ എം.എൽ.എ എം.സ്വരാജ്, എ.ബി.സാബു, കലാഭവൻ റഹ്മാൻ, പുന്നപ്ര അപ്പച്ചൻ, സാജു നവോദയ, സുബ്രഹ്മണ്യം ബോൾഗാട്ടി, ആർ. സാംബൻ, ജീന സെലസ്​റ്റർ , കെ.എം. ഉദയൻ, ബെന്നി ജോസഫ് തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് 4ന് പരിപാടി സമാപിക്കും.