
കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ സഹകരണസ്ഥാപനമായ ട്രാവൻകൂർ സെയിൽസ് ലിമിറ്റഡിന്റെ പുതിയ ഉത്പ്പന്നമായ ട്രാക്കോസോയിൽ - ഗ്രോമിക്‌സ്, ഗ്രോബാഗിന്റെ ലോഞ്ചിംഗ് മറൈൻഡ്രൈവിൽ സഹകരണ എക്‌സ്‌പോ വേദിയിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് നിർവഹിച്ചു. സഹകരണസംഘം ചെയർമാൻ മുർഷാദ് കെ.എം. അദ്ധ്യക്ഷനായി. ട്രാക്കോസോയിൽ ഗ്രോമിക്‌സിന്റെ കാലിക പ്രസക്തിയെയും ആവശ്യകതയെയും കുറിച്ച് എറണാകുളം ഡി.ഐ.സി ജനറൽമാനേജർ പി.എ. നജീബ് വിശദീകരിച്ചു.
ട്രാക്കോസോയിൽ - ഗ്രോമിക്‌സ്, ഗ്രോബാഗിന്റെ ലോഞ്ചിംഗ് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് നിർവഹിക്കുന്നു