കോലഞ്ചേരി: ഐരാപുരം ഭഗവതീക്ഷേത്രത്തിൽ പത്താമുദയ ഉത്സവം നാളെ തുടങ്ങും. രാവിലെ 10ന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ചാന്താട്ടം, വൈകിട്ട് 7.30ന് അത്താഴപൂജ, രാത്രി 8ന് കളമെഴുത്തും പാട്ടും. 9ന് ഐരാപുരം സ്‌കൂളിന് മുന്നിൽനിന്ന് താലപ്പൊലി, 12ന് മുടിയേറ്റ് എന്നിവ നടക്കും.