കൊച്ചി: മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ജീവത്തായ മണ്ണെണ്ണ പ്രശ്‌നം കേന്ദ്രസർക്കാർ മുഖവിലയ്‌ക്കെടുത്ത് പരിഹരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടി.കെ. ഭാസുര ദേവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ആൻറണി, ഏരിയാ സെക്രട്ടറിമാരായ പി.എ. പീറ്റർ, കെ.എം. റിയാദ്, ജില്ലാ സെക്രട്ടറി ആന്റണി ഷീലൻ, സി.ഐ.ടി.യു കൊച്ചി ഏരിയാ സെക്രട്ടറി കെ.എ. എഡ്വിൻ, യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി യു.വി. സുധീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എൽ. സേവ്യർ, കൊച്ചി ഏരിയാ പ്രസിഡന്റ് പി.സി. റോളണ്ട് എന്നിവർ സംസാരിച്ചു.