കൊച്ചി: നാളികേര വികസന ബോർഡ് ഏപ്രിൽ 26 മുതൽ മേയ് 1 വരെ കേര കർഷക ബോധവത്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ 26 ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.കേരളം, തമിഴ്‌നാട്, ത്രിപുര, ഗോവ എന്നിവിടങ്ങളിൽ 26ന് പരിപാടികൾ നടക്കും. വിവിധ സംസ്ഥാനങ്ങളിലായി 80 നാളികേര സെമിനാറുകളും അന്ന് ഉണ്ടാകും. വിർച്വൽ പ്രദർശന വിത്പന മേളയും നടത്തുന്നുണ്ട്. ഭക്ഷ്യ- ഭക്ഷ്യേതര ഉത്പ്പന്നങ്ങൾ, നാളികേര കൃഷിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുടങ്ങിയവ മേളകളിൽ ലഭ്യമാകും.