
അങ്കമാലി : രാജ്യം അതി സങ്കീർണ്ണമായ കെട്ട കാലത്തിലൂടെയാണ് കടന്നു പോകുന്നത് ആശയദൃഢതയോടെ അതിനെ നേരിടാൻ ഇന്ത്യൻ യുവത്വത്തെ വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാധിത്വം ഡി.വൈ.എഫ്.ഐ പ്രവർത്തകൾ ഏറ്റെടുക്കണമെന്ന് ഡി.വെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. രാജ്യത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ സമരങ്ങൾക്ക് ശരിയായ ദിശാബോധം നൽകാനും ഡി.വൈ.എഫ്.ഐ രഗത്തു വരണം, ശരിയായ ദിശാബോധം ഇല്ലാതാക്കി തീവ വലതുപക്ഷ മുദ്രാവാക്യം ജനങ്ങളിലെക്ക് എത്തിക്കാകാനുളള മുതലാളിത്ത ശ്രമത്തെ ചെറുക്കണെമെന്നും എസ്.സതീഷ് പറഞ്ഞു.
ഡി.വൈ.എഫ് ഐ എറണാകുളം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ല പ്രസിഡന്റ് പ്രിൻസി കുര്യക്കോസ് പതാക ഉയർത്തി. ഡോ. പ്രിൻസി കുര്യാക്കോസ് (കൺവീനറായി ) എ .ആർ . രഞ്ജിത്ത്, കെ.വി.കിരൺ രാജ് , കെ.വി നിജിൽ, അനില ഡേവിഡ് എന്നിവർ അംഗങ്ങളായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ല സെകട്ടറി എ.എ. അൻഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ കെ ഷിബു ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു എന്നിവർ സംസാരിച്ചു. ജില്ലയിലെ 16 ഏരിയാ കമ്മറ്റികളിൽ നിന്നുമായി 352 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും കിങ്ങിണി ഗ്രൗണ്ടിൽ നടക്കും. പൊതുസമ്മേളനം പി.ബി അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.