മൂവാറ്റുപുഴ: പദ്ധതി വിഹിതം നൂറ് ശതമാനവും ചെലവഴിച്ച മൂവാറ്റുപുഴ നഗരസഭയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിന്റുമായ ഉല്ലാസ് തോമസ് നഗരസഭ ഓഫീസിൽ എത്തി ഉപഹാരം കൈമാറി. നഗരസഭാ ചെയർമാൻ പി.പി. എൽദോസും സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ചേർന്ന് ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ട്, നിസ അഷറഫ്, രാജശ്രീ രാജു, കൗൺസിലർമാരായ അമൽ ബാബു, വി.എ.ജാഫർ സാദിഖ്, ജിനു മടേക്കൽ, ബിന്ദു സുരേഷ് കുമാർ, ജോയ്സ് മേരി ആന്റണി, ജോളി മണ്ണൂർ, മീര കൃഷ്ണൻ, ബിന്ദു ജയൻ, ഫൗസിയ അലി മുനിസിപ്പൽ എൻജിനീയർ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.