b-f-b-t
ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ബ്ലൈൻഡ് ഫുട്ബാൾ പരമ്പരയ്ക്കുള്ള ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമംഗങ്ങൾ

കളമശേരി: മേയ് ആദ്യവാരം ഇംഗ്ലണ്ടിൽ നടക്കുന്ന ബ്ലൈൻഡ് ഫുട്ബാൾ പരമ്പരയ്ക്കുള്ള 13 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നാല് ഒഫീഷ്യൽസും ടീമിലുണ്ട്.

ടീം അംഗങ്ങൾ: ശിവം നേഗി, സുവേന്ദ്ര സിംഗ് (ഉത്തരാഖണ്ഡ്), പ്രദീപ് പട്ടേൽ (ന്യൂഡൽഹി), ക്ലിംഗ് സോൺ മാറാക്, ഗബ്രിയേൽ നോൺഗർ (മേഘാലയ), വിഷ്ണു ഭാവഗേല (ഗുജറാത്ത്), ധർമ രാംദേവസി (രാജസ്ഥാൻ), സുജിത് (കേരളം), പ്രഫുൽകുമാർ (എം.പി).

സുനിൽ ജെ.മാത്യുവാണ് ഹെഡ് കോച്ച്. അസി. കോച്ച് കെയ്ൻ സീൻ യു.കെ.സ്വദേശിയാണ്. എം.സി. റോയ് (മാനേജർ), നരേഷ് സിംഗ് നയാൽ (ഗോൾഗൈഡ്). ഇംഗ്ലണ്ടുമായി​ മൂന്നു കളി​കളാണുള്ളത്. ഏഷ്യൻ ഗെയിംസി​ന് മുന്നോടി​യായുള്ള മത്സരങ്ങളാണി​ത്. ഗെയിംസി​നുള്ള അന്തി​മ ടീമിനായി​ ജൂണി​ൽ സെലക്ഷൻ നടക്കും.