
കൊച്ചി: കർഷകമോർച്ച 24ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന കർഷക മഹാസംഗമം കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പുമന്ത്രി നരേന്ദ്രസിംഗ് തോമർ ഉദ്ഘാടനം ചെയ്യും. രാജേന്ദ്രമൈതാനിയിൽ വൈകിട്ട് 3ന് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, കർഷകമോർച്ച ദേശീയ അദ്ധ്യക്ഷൻ രാജ്കുമാർ ചാഹർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കർഷകമോർച്ച ദേശീയ നിർവാഹക സമിതി അംഗം ഘോലി മധുസൂദന റെഢി എന്നിവർ പ്രസംഗിക്കും. കാർഷിക സെമിനാറുകളും നടക്കുമെന്ന് സ്വാഗതസംഘം കൺവീനർമാരായ എ.ആർ. അജിഘോഷ്, വി.എസ് സത്യൻ എന്നിവർ അറിയിച്ചു.