ആലങ്ങാട്: മാട്ടുപുറം അങ്കണവാടിയിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കി. കാർഷിക സമിതി രൂപീകരണ യോഗവും പച്ചക്കറി വിത്ത് വിതരണവും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം.അലി ഉദ്ഘാടനം ചെയ്തു.

അങ്കണവാടിക്കുട്ടികൾക്കും യോഗത്തിൽ പങ്കെടുത്തവർക്കും വിത്തുകൾ വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് വിനീത ടി.എ.അദ്ധ്യക്ഷയായി. മുൻ മെമ്പർമാരായ എ.ബി. അബ്ദുൾ ഖാദർ, സാജിതാ നിസാർ, കെ.കെ.സുബ്രഹ്മണ്യൻ, പെസ്റ്റ് സ്കൗട്ട് രഹന പി.ആർ, എം.ഐ. അബ്ദുൾ ജബ്ബാർ,​ എ.എ.നസീർ,​ സാന്റല ശിവൻ, സംഗീത ഷിബു,​ സ്മിത എന്നിവർ പ്രസംഗിച്ചു.