മൂവാറ്റുപുഴ: മേക്കടമ്പ് ഗവ.എൽ.പി സ്‌കൂളിൽ അവധിക്കാല പരിശീലനക്കളരി ''സർഗ്ഗവസന്തം'' 2022 ന് തുടക്കമായി. കലാ -സാഹിത്യ-വൈജ്ഞാനിക മേഖലകളിലെ പന്ത്രണ്ടോളം പ്രതിഭകൾ പങ്കെടുക്കുന്ന സർഗ്ഗവസന്തത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷണത്തിനായുള്ള ഈ ചതുർദിന പരിശീലന പരിപാടി വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക എം.എൽ.സുനിത സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദിഷ ബേസിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ, എ.ഇ.ഒ ജീജ വിജയൻ, സീനിയർ സൂപ്രണ്ട് ഡി.ഉല്ലാസ്, സാഹിത്യകാരൻ പായിപ്ര ദമനൻ, അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം നൗഫൽ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് പി.എൻ ഉണ്ണിക്കൃഷ്ണൻ, എസ്.എം.സി ചെയർമാൻ വിമൽ കുമാർ, എം.പി.ടി.എ അംഗങ്ങളും ചടങ്ങിൽ സംസാരിച്ചു. മധുരം മലയാളം ഭാഷാകേളികൾ, യോഗ പരിശീലനം എന്നീ വിഷയത്തെ ആസ്പദമാക്കി പായിപ്ര ദമനൻ, നൗഫൽ കെ.എം , മനു മോൻഫോർട്ട് എന്നിവർ ക്ലാസുകൾ നയിച്ചു.