കാലടി: യോഗക്ഷേമസഭയും ശ്രീശങ്കര ട്രസ്റ്റും ചേർന്ന് മേയ് ആറിന് കാലടി മറ്റൂരിൽ ശ്രീശങ്കര ജയന്തി ആചരിക്കും. സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ഭാരവാഹികളായി ടി.ആർ.വല്ലഭൻ നമ്പൂതിരിപ്പാട്(ചെയർമാൻ), ഇലണ്ണത്ത് നാരായൺ നമ്പൂതിരിപ്പാട്(ജന.കൺവീനർ), പി.വി.ശിവദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.