വരാപ്പുഴ: വേനലിലുരുകുന്ന കൊച്ചിക്കാർക്ക് മഞ്ഞുമൂടിയ ഹിമാലയൻ അനുഭവമൊരുക്കി ചേരാനല്ലൂർ ബ്ലൂ ബസാർ ഷോപ്പിംഗ് വില്ലേജിൽ ഐസ് ആൻഡ് സ്നോ വേൾഡ് ഇന്നു മുതൽ. എറണാകുളം ഡി.ടി.പി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്യും. മേയ് 15 ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 10 വരെയാണ് പ്രദർശനം. 100 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 11 മണി മുതൽ 3 മണി വരെ പ്രത്യേക പാക്കേജിൽ ആഘോഷങൾക്കും ഫോട്ടോ ഷൂട്ടിനും മറ്റു പരിപാടികൾക്കും പ്രത്യേക നിരക്കിൽ സൗകര്യമൊരുക്കും.