മൂവാറ്റുപുഴ: നിസാർലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു. കുന്നയ്ക്കാൽ കൊല്ലപിള്ളി ജയിംസി (56 ) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 11.20 ന് വെള്ളൂർകുന്നത്താണ് അപകടം. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പുറത്തേക്ക് ഇറങ്ങിയ സ്കൂട്ടറും,​ ഇന്ധനം നിറയ്ക്കാൻ പമ്പിലേക്ക് കയറി വന്ന നിസാൻ ലോറിയും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ലോറിയുടെ അടിയിൽ അകപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ജയിംസിനെ വാഹനത്തിന്റെ അടിയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.