
കൊച്ചി: നിരത്തുകളിലെ കാമറ പിഴ വച്ചുനോക്കുമ്പോൾ യാത്രക്കാർക്ക് നല്ലത് കെ-റെയിൽ ആണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മോട്ടോർ വാഹനവകുപ്പ് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്താൽ രണ്ടുഡസനിലേറെ കാമറകളുണ്ടാകും. ഇടയ്ക്ക് വേഗതകൂടിയാൽ പോയിവരുമ്പോൾ കുറഞ്ഞത് 15000 രൂപയോളം പിഴ വരും. അങ്ങനെ നോക്കിയാൽ കെ-റെയിലാണ് നല്ലത്. 2000 രൂപയ്ക്ക് പോയി വരാമെന്നും എൽദോസ് പറഞ്ഞു.