കൂത്താട്ടുകുളം: സ്വാതന്ത്ര സമരസേനാനിയും കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന സി.പി. ഐ നേതാവ് ജേക്കബ് ഫിലിപ്പിന്റെ പ്രതിമ 24ന് വൈകിട്ട് 4ന് ചെള്ളക്കപ്പടിയിൽ സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അനാച്ഛാദനം ചെയ്യും. എ.എസ്.രാജന്റെ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു,​ കെ.എൻ.സുഗതൻ, മുൻ എം.എൽ.എ ബാബു പോൾ,​ കമല സദാനന്ദൻ, കെ.എൻ.ഗോപി, എൻ.അരുൺ, സി.എൻ.സദാമണി, മുണ്ടക്കയം സദാശിവൻ, എം.എം.ജോർജ്,​ കെ.എം.പൗലോസ്, ജിൻസൺ.വി.പോൾ, അംബിക രാജേന്ദൻ,​ എ.കെ.ദേവദാസ് എന്നിവർ സംസാരിക്കും.