പറവൂർ: മനുഷ്യവംശത്തിന്റെ മോചനത്തിന് വേണ്ടിയുള്ള ആത്മത്യാഗമാണ് മാർക്സ് - ഏംഗൽസ് എന്നിവരുടെ ജീവിതത്തിലൂടെ ലോകം ദർശിച്ചതെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഡോ. സുനിൽ പി. ഇളയിടം രചിച്ച 'ഫ്രെഡറിക് ഏംഗൽസ്-സാഹോദര്യ ഭാവനയുടെ വിപ്ലവ മൂല്യം" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എം. പിയേഴ്സൺ പുസ്കകം ഏറ്റുവാങ്ങി. എസ്. ശർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എം. ആരതി പുസ്ത പരിചയം നടത്തി. നൗഷാദ്, ജോർജ് വർക്കി, ടി.എസ്. ദേവദാസ് എന്നിവർ സംസാരിച്ചു. ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്.