കളമശേരി: കുസാറ്റിൽ ഈ മാസം 29 ന് നടത്താനിരിക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് കെ.എസ്.യു ബഹിഷ്കരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ അന്നേ ദിവസം സെമസ്റ്റർ പരീക്ഷ നടക്കുന്നതും കോഴ്സു കഴിഞ്ഞു പോയവരുടെ പേരുകൾ നീക്കം ചെയ്യാത്തതും ഇലക്ടർ റോളിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പേര് ഉൾപ്പെടുത്താത്തതുമാണ് കാരണം. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്ക്ക് വേണ്ടി നടത്തുന്ന തിരഞ്ഞെടുപ്പാണിതെന്ന് കെ.എസ്.യു പ്രസിഡന്റ് കുര്യൻ ബിജു, ജനറൽ സെക്രട്ടറി നിജു റോയ് എന്നിവർ പറഞ്ഞു. ഇന്നലെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.