പറവൂർ: കൂനമ്മാവ് ചന്തക്കപ്പേളയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് ഫാ. ജോബി വിതയത്തിലിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, നൊവേന, നേർച്ച വിതരണം എന്നിവ നടന്നു. ഫാ. ജിജോ കടവിൽ മുഖ്യകാർമികത്വം വഹിച്ചു ഇന്ന് (23) രാവിലെ ഒമ്പത് മുതൽ കലാമത്സരങ്ങൾ, 11ന് നേർച്ചസദ്യ, വൈകിട്ട് 5.30ന് ആഘോഷമായ ദിവ്യബലി, തുടർന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പ്രദക്ഷിണം, രാത്രി 8.30ന് സാംസ്കാരിക സമ്മേളനം, 9ന് സാമൂഹ്യസംഗീത നാടകം ജീവിത പാഠം.