പറവൂർ: താലൂക്കിലെ ഏഴിക്കര, കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ പൊക്കാളി പാടശേഖരങ്ങൾ കുത്തിത്താഴ്ത്തി തരംമാറ്റാനുള്ള ഭൂഉടമകളുടെ നീക്കം പ്രതിഷേധാർഹമാണെന്നും ഈ നീക്കം അവസാനിപ്പിക്കണമെന്നും കെ.എസ്.കെ.ടി.യു പറവൂർ ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിഅംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.കെ. രഘു അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, കെ. ഇന്ദിര, ഇ.എം. സലിം, എ.ബി. മനോജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.കെ. രഘു (പ്രസിഡന്റ്), കെ.കെ. ശാന്ത, വി.ജി. ത്യാഗരാജൻ (വൈസ് പ്രസിഡന്റുമാർ), എ.ബി. മനോജ് (സെക്രട്ടറി), പി.എസ്. ഷൈല, കെ.വി. ബൈജു (ജോയിന്റ് സെക്രട്ടറിമാർ), എൻ.എസ്. മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.