നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ കോടുശേരി, എളവൂർ, ചെട്ടികുളം, മൂഴിക്കുളം, വട്ടപറമ്പ്, മാമ്പ്ര, പുളിയനം എന്നിവിടങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കുവാൻ സർക്കുലർ ബസ് സർവീസ് ആരംഭിക്കണമെന്ന് പാറക്കടവ് - എളവൂർ മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അങ്കമാലി ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന രീതിയിൽ ബസുകൾ ഷെഡ്യൂൾ ചെയ്യണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോർജ് സാമ്പ്രക്കൽ ആവശ്യപ്പെട്ടു