
പള്ളുരുത്തി: കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കല്ലഞ്ചേരി കായലിൽ മുങ്ങിമരിച്ചു. മുണ്ടംവേലി പുളിക്കൽവീട്ടിൽ മുരളീധരന്റെ മകൻ അനന്തകൃഷ്ണനാണ് (15) മരിച്ചത്. കല്ലഞ്ചേരിയിലെ അമ്മവീട്ടിലെ സത്കാരചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് അനന്തകൃഷ്ണൻ. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി. സഹോദരി: ആദിത്യ.