കൊച്ചി: കാന വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾക്ക് ഏയർ ഗൺ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും വർഷം പഴക്കമുള്ള ഏയർ ഗൺ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ദ്ധർക്ക് കൈമാറി. സീരയൽ നമ്പറുൾപ്പെടെ കണ്ടെത്തി ഉടമയെ തിരിച്ചറിയുകയാണ് ശ്രമം. എയർ ഗൺ ഉപേക്ഷിക്കാനുണ്ടായ കാരണം കണ്ടെത്തുകയാണ് ലക്ഷ്യം. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കൊച്ചിയിൽ ഇത് മൂന്നാമത്തെ തവണയാണ് ഉപേക്ഷിച്ച നിലയിൽ തോക്ക് കണ്ടെത്തുന്നത്. ഇതിനാൽ അന്വേഷണത്തിന്റെ ഗൗരവം ഒട്ടുകുറച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കാരണക്കോടം കിസാൻ കോളനിക്ക് സമീപത്തെ കാന ശുചീയാക്കുന്നതിനിടെയാണ് തുരമ്പെടുത്ത നിലയിലുള്ള എയർ ഗൺ തൊഴിലാളികൾക്ക് കിട്ടിയത്. തൊഴിലാളികൾ വിവരം നാട്ടുകാരെ അറിയിച്ചു. ഡവിഷൻ കൗൺസിലറാണ് തോക്ക് കിട്ടയ സംഭവം പൊലീസിന് കൈമാറിയത്. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും തൊഴിലാളികൾ പേടിച്ചെ ഏയർ ഗൺ കാനയിൽ തന്നെയിട്ടു. ഇന്നലെ പൊലീസെത്തി ഇത് പുറത്തെടുക്കുകയായിരുന്നു. ബാലിസ്റ്റിക്ക് വിദഗ്ദ്ധരുടെ പ്രാഥമിക പരിശോധനയിലാണ് ഏയർ ഗണ്ണാണെന്ന് വ്യക്തമായത്.
കളിയക്കാവിളയിൽ തമിഴ്നാട് എ.എസ്.ഐ വിൻസെന്റിനെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച പിസ്റ്റൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെ സമീപത്തെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. 2020 ജനുവരി 24ന് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് തോക്ക് കണ്ടെടുത്ത്.
ഇടപ്പള്ളിയിലെ മാളിൽ നിന്ന് 2021 ഏപ്രിൽ മൂന്നിനാണ് ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും നേതാക്കൾക്കെതിരെയുള്ള ഒരു ഭീഷണിക്കത്തും ലഭിച്ചത്. സാധാങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിലാണ് തോക്ക് കണ്ടെത്തിയത്. പിന്നിൽ ഒരു വൃദ്ധനാണെന്ന് തിരിച്ചറഞ്ഞെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.