വൈപ്പിൻ: വൈപ്പിൻകരയിലെ പൊക്കാളി നെൽക്കൃഷി പാടങ്ങൾ 12 മാസവും ചെമ്മീൻകെട്ടാക്കി മാറ്റാനുള്ള നീക്കത്തിൽനിന്ന് ഭൂവുടമകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിൻതിരിയണമെന്ന് കെ.എസ്.കെ.ടി.യു വൈപ്പിൻ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക തൊഴിലാളി ക്ഷേമനിധിയിൽ ഭൂവുടമകളുടെ വിഹിതമായി അംശാദായം കൂടിച്ചേർത്ത് ക്ഷേമനിധി വിപുലപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ലാ ട്രഷറർ വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എൻ.ബി. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.സി. മോഹനൻ, ജില്ലാ സെക്രട്ടറി സി.ബി. ദേവദർശനൻ, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. പ്രിനിൽ, യൂണിയൻ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.എം. മനാഫ്, ജിഷ ശ്യാം, സ്വാഗതസംഘം ചെയർമാൻ കെ.കെ. ബാബു എന്നിവർ സംസാരിച്ചു. കെ.കെ. ജോഷി (പ്രസിഡന്റ്), എം.പി. ശ്യാംകുമാർ (സെക്രട്ടറി), കെ.കെ. അനിൽകുമാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.