
നെല്ലിമറ്റം: ചെല്ലിശേരിൽ വീട്ടിൽ ഡോ. വിദ്യാധരൻ (78) ഇറാനിലെ ഷിറാസിൽവച്ച് നിര്യാതനായി. ഇറാനിലെ ഷായുടെ ഭരണകാലത്ത് കേന്ദ്രസർക്കാർ സേവനത്തിനായി നിയോഗിച്ച ഡോക്ടർമാരിൽ ഒരാളായിരുന്നു. ഇറാൻ സർക്കാർ ആരോഗ്യ വിഭാഗത്തിൽ ദീർഘകാലം സേവനമഷ്ഠിച്ച അദ്ദേഹം തുടർന്ന് സ്വകാര്യമേഖലയിലും മികച്ച അനസ്‌തേഷ്യ വിദഗ്ദ്ധനായി വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്‌കാരം ഇന്ന് ടെഹ്‌റാനിൽ നടക്കും. ഭാര്യ: മിനു. മക്കൾ: നീന, നവീദ്. സഹോദരങ്ങൾ: സി.എൻ. ലക്ഷ്മണൻ, ദേവകി നാരായണൻ, സി.എൻ. വിശ്വംഭരൻ, പങ്കജാക്ഷി രവീന്ദ്രൻ, സി.എൻ. സുരേന്ദ്രൻ, സി.എൻ. ശശിധരൻ, അനിത സജീവ്.