മൂവാറ്റുപുഴ: ഭൗമദിനത്തിൽ മരത്തൈകൾ നട്ട് മാതൃകയായി നിർമല ഫാർമസി കോളേജ് വിദ്യാർത്ഥികൾ. കോളേജിലെ നേച്ചർ ക്ളബിന്റേയും ഇന്നോവേഷൻ കൗൺസിലിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആവോലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരപ്രദേശങ്ങളിൽ വിദ്യാർത്ഥികൾ മരത്തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഷേൽമി ജോൺസ്, പ്രിൻസിപ്പൽ ഡോ.ആർ. പത്മനാഭൻ എന്നിവർ ചേർന്ന് മരത്തൈകൾനട്ട് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് മത്തായി മൈലടിയത്ത് ഭൗമദിനസന്ദേശം നൽകി വാർഡ് മെമ്പർ വി.എസ്. ഷേഫാനും പങ്കെടുത്തു. ഡോ. ജിജി കെ. തോമസ് പ്രഭാഷണം നടത്തി.