കൊച്ചി: എറണാകുളം അതിരൂപതാ ദേവാലയമായ സെന്റ് മേരീസ് ബസലിക്കയ്ക്ക് മുമ്പിൽ പരിഷ്‌കരിച്ച കുർബാനയെ അനുകൂലിക്കുന്നവർ നടത്തിവന്ന ഉപരോധം പിൻവലിച്ചു. കുർബാന അർപ്പണം തടസപ്പെടുത്തുന്നെന്ന് ബസലിക്ക വികാരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഉപരോധം പിൻവലിച്ചത്. ഉപരോധംമൂലം അഞ്ചുദിവസം കുർബാന അർപ്പിക്കുന്നത് മുടങ്ങിയിരുന്നു.
ദേവാലയത്തിലെ ചടങ്ങുകൾക്ക് തടസം വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. വിവാഹം, മനസമ്മതം, മാമോദീസ തുടങ്ങിയ ചടങ്ങുകയാണ് തടസപ്പെട്ടത്.