കൊച്ചി: ലക്ഷദ്വീപ് സ്വദേശിയുടെ മൊബൈൽ ഫോണും പണവും പിടിച്ചുപറിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. .മട്ടാഞ്ചേരി സ്വദേശികളായ രജീഷ് റഹീം (26), ഷാജഹാൻ റഫീക്ക് (27) എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്ത് അനീഷ് ഒളിവിലാണ്. മട്ടാഞ്ചേരി ലോബോജംഗ്ഷനിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊച്ചിയിൽ പഠിക്കാനെത്തിയതായിരുന്നു പിടിച്ചുപറിക്ക് ഇരയായ ലക്ഷദ്വീപ് സ്വദേശി. പരിചയം നടിച്ച് അടുത്തുകൂടിയ പ്രതികൾ ഓട്ടോയിൽവച്ച് ഭീഷണിപ്പെടുത്തി മൊബൈലും 35000 രൂപ ഓൺലൈനായും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. മട്ടാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.