കൊച്ചി: എറണാകുളം ചാത്ത്യാത്ത് റോഡിൽ പ്രഭാത സവാരിക്കായി ട്രാഫിക് ക്രമീകരണത്തിനൊരുങ്ങി കൊച്ചി സിറ്റി പൊലീസ്. രാവിലെ അഞ്ച് മുതൽ എട്ടുവരെ ക്യൂൻസ് വാക്ക്‌വേയോട് ചേർന്നുള്ള റോഡ് പ്രഭാത സവാരിക്ക് മാത്രമായി നിജപ്പെടുത്തും. ഈ സമയം തൊട്ടടുത്ത പാതയിലൂടെ മാത്രമേ വാഹനവുമായി കടന്നുപോകാനാകൂ. ട്രാഫിക് പരിഷ്‌കരണം ഇന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ വരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.