

മട്ടാഞ്ചേരി: ലോബോ ജംഗ്ഷനു സമീപം ലക്ഷദ്വീപ് സ്വദേശിയുടെ മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ മട്ടാഞ്ചേരി സ്വദേശികളായ സീലാട്ട് പറമ്പിൽ രജീഷ് (26), ഷാജഹാൻ (27) എന്നിവരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി അനീഷ് ഒളിവിലാണ്. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ബലമായി ഓട്ടോയിൽ കയറ്റി മൊബൈൽഫോൺ തട്ടിപ്പറിക്കുകയും തിരിച്ചു നൽകാൻ അമ്പതിനായിരം രൂപ ആവശ്യപ്പെടുകയുമായിരുന്നു. കൈവശം പണമില്ലെന്ന്അറിയിച്ച വിദ്യാർത്ഥിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് 35000 രൂപ തട്ടിയെടുത്തു. വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.