നെടുമ്പാശേരി: കാൻസർ രോഗികൾക്ക് സാന്ത്വനത്തിലൂടെ ആശ്വാസം പകരുന്നതിനും അനാഥരും വാർദ്ധ്യകത്തിലുമുള്ളവർക്ക് ഒറ്റപ്പെടലിൽനിന്ന് സുരക്ഷ ഒരുക്കുന്നതിനുമായി തുരുത്തുശേരിയിൽ ആരംഭിക്കുന്ന ഗാർഡിയൻ ഏഞ്ചൽ പീസ് മിഷന്റെ സമർപ്പണം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ എന്നിവർ നിർവ്വഹിക്കും. എബ്രഹാം മാർ സെവോറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. ഗാർഡിയൻ ഏയ്ഞ്ചൽ കെയർ ചാരറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എബ്രാഹം മാർ സേവേറിയോസ് മെത്രാപ്പൊലീത്ത രചിച്ച ദിനംതോറും ദൈവികതയിലേയ്ക്ക് എന്ന പുസ്തകം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശിപ്പിക്കും. കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻബാവ അനുഗ്രഹ പ്രഭാഷണം നടത്തും. യാക്കോബായ മെത്രാപ്പൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഏല്യാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, ഫെഡറൽ ബാങ്ക് റീജണൽ ഡയറക്ടർ കെ.എം. എൽദോസുകുട്ടി, കൊച്ചിൻ ഷിപ്പ്‌യാർഡ് ഫിനാൻസ് ഡയറക്ടർ വി.ജെ. ജോസ്, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം. വർഗീസ്, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ, മാർക്കറ്റിംഗ് കേരള സംസ്ഥാന ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. മാനേജർ ഫാ. സാബു പാറയ്ക്കൽ, സെക്രട്ടറി കെ.ഐ. വർഗീസ്, ചിന്നൻ ടി. പൈനാടത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.