കുറുപ്പംപടി : 2022-23 സാമ്പത്തികവർഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോലികൾ അറ്റൻഡസ് ഉൾപ്പെടെ ഹൈടാക്കാക്കാൻ വാർഡുതല മേറ്റുമാർക്ക് മൊബെൽഫോൺ പരിശീലനം നൽകി മുടക്കുഴ ഗ്രാമപഞ്ചായത്ത്. എല്ലാ വാർഡുകളിലും നാല് സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഇനിയുള്ള തൊഴിലുറപ്പ് ജോലികൾ നിയന്ത്രിക്കും. പരിശീലനപരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വത്സ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനാമിക ശിവൻ, സോമി ബിജു, അസി.എൻജിനീയർമാരായ ലിസി, ഷിബി, ജയശ്രീ, സൗമ്യ എന്നിവർ പ്രസംഗിച്ചു.