k
കുന്നത്തുനാട് യൂണിയനിൽ കലാ കായികോത്സവം യൂണിയൻ ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ കലാ,കായികോത്സവത്തിന് പ്രൗഢഗംഭീര തുടക്കം. യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സജിത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ്, വനിതാസംഘം യൂണിയൻ സമിതികളുടെ സംയുക്താഭിമുഖ്യത്തിലാണ് കലാ കായികോത്സവം നടക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം എം.എ. രാജു , മുൻ യൂണിയൻ വൈസ്.പ്രസിഡന്റ് കെ.എൻ. സുകുമാരൻ എന്നിവർ സംസാരിച്ചു.

വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോഹിനി വിജയൻ, വൈസ് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, സെക്രട്ടറി സജിനി അനിൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം.കെ. സുബിൻ, വൈസ് ചെയർമാൻ ബിനു കൃഷ്ണൻ, സ്വാമിനി കൃഷ്ണപ്രിയ എന്നിവർ സന്നിഹിതരായിരുന്നു.