p

കൊ​ച്ചി​:​ ​കൊ​ച്ചി​യു​ടെ​ ​നി​ഘ​ണ്ടു​വാ​യി​രു​ന്നു​ ​അ​ന്ത​രി​ച്ച​ ​ജോ​ൺ​പോ​ൾ.​ ​ഈ​ ​നാ​ടി​ന്റെ​ ​ച​രി​ത്ര​വും​ ​സം​സ്കാ​ര​വും​ ​രു​ചി​യും​ ​ഗ​ന്ധ​വും​ ​ആ​ചാ​ര​ങ്ങ​ളും​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തി​ന് ​കാ​ണാ​പാ​ഠ​മാ​യി​രു​ന്നു.​ ​ഇ​വി​ടെ​യു​ള്ള​ ​ഓ​രോ​ ​സി​നി​മ​ ,​ ​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​മാ​രെ​യും​ ​ഗാ​യ​ക​രെ​യും​ ​എ​ഴു​ത്തു​കാ​രെ​യും​ ​രാ​ഷ്‌​ട്രി​യ​ക്കാ​രെ​യും​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ടു​ത്ത​റി​യാ​മാ​യി​രു​ന്നു.
ന​ഗ​ര​ത്തി​ന്റെ​ ​വ​ള​ർ​ച്ച​ ​തൊ​ട്ട​ടു​ത്തു​ ​നി​ന്നു​ക​ണ്ടു.​ ​എ​റ​ണാ​കു​ളം​ ​ബ്രോ​ഡ്‌​വേ​യി​ലെ​ ​വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു​ ​ബാ​ല്യ​കാ​ലം​ .​ ​
കു​ട്ടി​ക്കാ​ല​ത്ത് ​ആ​സ്വ​ദി​ച്ച​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ളാ​ണ് ​ത​ന്നെ​ ​രു​ചി​യു​ടെ​ ​ക​ല​വ​റ​യി​ലേ​ക്ക് ​ആ​ന​യി​ച്ച​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പി​ന്നീ​ട് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​മ​തേ​ത​ര​വീ​ക്ഷ​ണം​ ​രൂ​പ​പ്പെ​ടു​ത്തി​യ​തും​ ​ന​ഗ​ര​പ​രി​സ​രം​ ​ത​ന്നെ.​ ​
കൊ​വി​ഡി​ന് ​മു​മ്പു​ള്ള​ ​കാ​ല​ത്ത് ​എ​റ​ണാ​കു​ളം​ ​ച​ങ്ങ​മ്പു​ഴ​പാ​ർ​ക്കി​ലെ​ ​സാം​സ്കാ​രി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​അ​വ​താ​ര​ക​ന്റെ​ ​റോ​ളി​ലും​ ​അ​ദ്ദേ​ഹം​ ​വി​ള​ങ്ങി.​ ​എം.​ടി,​ ​ന​ട​ൻ​ ​മ​ധു​ ​തു​ട​ങ്ങി​യ​ ​മ​ഹാ​ര​ഥ​ൻ​മാ​ർ​ ​പ​ങ്കെ​ടു​ത്ത​ ​പ​രി​പാ​ടി​ക​ൾ​ ​സ്റ്റേ​ജി​ന് ​പി​ന്നി​ലെ​ ​ക​സേ​ര​യി​ലി​രു​ന്ന് ​അ​ദ്ദേ​ഹം​ ​ഭം​ഗി​യാ​യി​ ​കോ​ർ​ത്തി​ണ​ക്കി.​
​പ്രി​യ​ഗു​രു​നാ​ഥ​ൻ​ ​സാ​നു​മാ​ഷി​നെ​ ​ആ​ദ​രി​ക്കു​ന്ന​ ​ച​ട​ങ്ങു​ക​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യി.​ ​മാ​ഷി​ന്റെ​ 95ാം​ ​പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ലാ​ണ് ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്. ആത്മസുഹൃത്തുക്കളായ നടൻ നെടുമുടി വേണുവിന്റെയും കെ.പി.എ.സി ലളിതയുടെയും അടുത്തിടെയുണ്ടായ മരണങ്ങൾ ജോൺ പോളിന് കനത്ത ആഘാതമായി.

 " വിട പറയുംമുമ്പേ പറഞ്ഞ കഥകൾ "

പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഗ്രാമപ്രദേശമാണ് തന്റെ ഓർമ്മയിലുള്ള കൊച്ചിയെന്ന് ജോൺപോൾ പറഞ്ഞിട്ടുണ്ട്. പൊക്കാളിപ്പാടങ്ങൾ, കായലിലൂടെ നീങ്ങുന്ന ചരക്കുവള്ളങ്ങൾ, എങ്ങും പച്ചപ്പ് മാത്രം. ബ്രോഡ്‌വേയിലെ ചന്തക്കുളമാണ് പ്രധാന ഗതാഗത ജംഗ്ഷൻ. ചെറായിയിൽ താമസിക്കുന്ന ബന്ധുക്കൾ വള്ളത്തിലാണ് കൊച്ചിയിലേക്ക് എത്തിയിരുന്നത്. ഉന്തുവണ്ടിയിലോ കാളവണ്ടിയിലോ ലഗേജ് വീട്ടിലെത്തിക്കും.

എറണാകുളം മാർക്കറ്റിന് തൊട്ടടുത്തുള്ള മുസ്‌ളീം സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. അവിടെയുണ്ടായിരുന്ന പത്ത് വീടുകളിലെ ഏക ക്രിസ്ത്യൻ കുടുംബം ഇവരുടേതായിരുന്നു പിന്നെ രണ്ട് ഹിന്ദുഭവനങ്ങളും. അന്നൊക്കെ ഓണത്തിന് മാത്രമല്ല ക്രിസ്മസിനും കുട്ടികളെല്ലാം ചേർന്ന് പൂക്കളം തീർത്തിരുന്നു. അതൊന്നും വെറും ആഘോഷമായിരുന്നില്ല. ശരിക്കും ഉത്സവമായിരുന്നു.

ബാല്യകാലത്തെന്നോ പെട്ടെന്ന് ഓർമ്മ നഷ്ടപ്പെട്ട് മറിഞ്ഞുവീണ തന്നെ ആശുപത്രിയിലേക്ക് എടുത്തോടിയത് അയൽപക്കത്തെ റാവുത്തരുടെ ഭാര്യയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മയ്ക്ക് വയ്യായ്കയായാൽ അടുത്ത വീട്ടിലെ ഉമ്മമാർ മുലപ്പാൽ ഉ‌ൗട്ടും. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും വീട്ടുകാർ പലഹാരങ്ങൾ കൈമാറിയിരുന്നു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെയും സംസ്കാരത്തെയും രൂപപ്പെടുത്തുന്നതിൽ ബാല്യകാലജീവിതം വലിയൊരു പങ്ക് വഹിച്ചതായി അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു.

കൊ​ച്ചി ആ​ദ്യ​ ​സി​നി​മാ​
ക​ള​രി​യാ​യി​.... ​

എറണാകുളം ശ്രീധർ തിയേറ്ററാണ് തന്നെ സിനിമാക്കാരനാക്കിയതെന്ന് ജോൺപോൾ പറഞ്ഞിരുന്നു. പണ്ട് ഷൺമുഖം റോഡിന്റെ ഭാഗത്ത് കായൽത്തീരത്ത് രണ്ടടി ഉയരത്തിൽ ഒരു പാരപ്പറ്റുണ്ട്. സായാഹ്നങ്ങൾ അവിടെ ചെലവഴിക്കുകയെന്നത് ജോൺപോൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ ആചാരമായിരുന്നു. ശ്രീധർ തിയേറ്ററിന്റെ തുടക്കകാലമാണ് അത്. എല്ലാ സിനിമകളും കാണും. അതിനുള്ള കാശ് എങ്ങനെയെങ്കിലും സംഘടിപ്പിക്കും. എ.സിയുള്ളതിനാൽ മാറ്റിനിക്ക് കയറും. പിന്നീട് പാരപ്പറ്റിലേക്ക് ഇരിപ്പിടം മാറ്റും. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയുമൊക്കെ തുടങ്ങി കുറച്ചുകഴിഞ്ഞാൽ തിയേറ്ററുകാർ വാതിലുകൾ തുറന്നിട്ട് എ.സി ഓഫ് ചെയ്യും. കായൽകാറ്റ് നേരെ അങ്ങെത്തുന്നതിനാൽ പിന്നെ എ.സിയുടെ ഒന്നും ആവശ്യമില്ല. പുറത്തിരിക്കുന്ന ജോൺപോളും സംഘവും സിനിമയിലെ സംഭാഷണങ്ങൾ ശ്രദ്ധയോടെ ശ്രവിക്കും. സൗണ്ട് ട്രാക്കിന്റെ അകമ്പടിയോടെ സിനിമയിലെ സീനുകൾ മനസിൽ കാണും. രാത്രി വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോൾ ചർച്ച മുഴുവൻ സിനിമയെ ചുറ്റിപ്പറ്റിയാവും. ഓരോ രംഗങ്ങളും കീറിമുറിച്ച് പരിശോധിക്കും. അന്നത്തെ ചർച്ചകളാണ് തന്നെ സിനിമാക്കാരനാക്കിയത്. അതായിരുന്നു ഏറ്റവും വലിയ ചലച്ചിത്ര പഠനക്കളരിയെന്ന് ജോൺപോൾ പിന്നീട് പറയുമായിരുന്നു.

ജോ​ൺ​ ​പോ​ളി​ന്റെ​ ​മ​ര​ണം​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​സാം​സ്‌​കാ​രി​ക​ ​ലോ​ക​ത്തി​നാ​കെ​ ​തീ​രാ​ന​ഷ്ട​മാണ്. ഏ​റെ​ക്കാ​ല​ത്തെ​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​ദ്ദേ​ഹം​ ​പ്ര​ച​ര​ണ​ത്തി​നും​ ​വ​ന്നി​രു​ന്നു.​ ​ജോ​ൺ​ ​പോ​ളാ​ണ് ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​വി​ളി​ക​ളും​ ​ശ​ബ്ദ​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല​. ​
പി.​ ​രാ​ജീ​വ് ​
മന്ത്രി
വ്യവസായ വകുപ്പ്

മു​ഖ​വു​ര​യോ​ ​വി​ശേ​ഷ​ണ​ങ്ങ​ളോ​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​മ​ല​യാ​ള​ത്തി​ന്റെ​ ​ക​ഥാ​കാ​ര​നാ​ണ് ​ജോ​ൺ​പോ​ൾ​. വ്യ​ക്തി​പ​ര​മാ​യി​ ​ഒ​രു​ ​പാ​ട് ​സ്‌​നേ​ഹ​വും​ ​വാ​ത്സ​ല്യ​വും​ ​ന​ൽ​കി​യി​ട്ടു​ള​ള​ ​അ​ദ്ദേ​ഹം​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങു​ക​ളി​ലെ​ല്ലാം​ ​ത​ന്നെ​യും​ ​നി​ർ​ബ​ന്ധ​പൂ​ർ​വ്വം​ ​പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്ന​താ​യി​ ​മേ​യ​ർ​ ​ഓ​ർ​മ്മി​ച്ചു.​​ ​ചു​മ​ട്ട്‌​തൊ​ഴി​ലാ​ളി​ക​ൾ​ ​ ​ന​ട​ത്തു​വാ​ൻ​ ​നി​ശ്ച​യി​ച്ച​ ​സ​മ്മേ​ള​നം​ ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​മ​റ്റൊ​രി​ട​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.
മേയർ
എം. അനിൽകുമാർ