അങ്കമാലി: സർക്കാരിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണം 25ന് വൈകിട്ട് 3ന് നാസ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ആനുകൂല്യങ്ങൾ വിതരണം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാസാണ്ടർ പങ്കെടുക്കും.