അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ മൺതാളം-22 എന്ന പേരിൽ നടത്തുന്ന കാർഷികോത്സത്തിന് കറുകുറ്റി പാടത്ത് തിരിതെളിഞ്ഞു. സമ്മേളന നഗരിയിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ കൊടിഉയർത്തി. സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കറുകുറ്റി പാടത്തിന്റെ വശത്തായി രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഇരുപതോളം സ്റ്റാളുകളുണ്ട്. അത്യുത്പാദന ശേഷിയുളള വ്യത്യസ്തയിനം വിത്തുകളുടേയും തൈകളുടേയും പ്രദർശനം, പുരാതനവും നവീനവുമായ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും വിപണനവും തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പാടത്തിന് സമീപത്തായി ഏറുമാടങ്ങളും പഴയകാലത്ത് കൃഷിഭൂമിയിലേക്ക് വെള്ളംഒഴുക്കിയിരുന്ന തിരിക്കുന്ന ചക്രവും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണശാലയുമുണ്ട്.
വിവിധ കാർഷിക, കലാമത്സരങ്ങളും ക്വിസും നടത്തി. വനമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരനെ ആദരിച്ചു. വയനാട് എ.ഡി.എ ബിജുമോൻ സക്കറിയ, ഡോ. ജോമോൻ ചെറിയാൻ എന്നിവർ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷിജി ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി പോളി, റോസി പോൾ, ജിജോ പോൾ, മേരി ആന്റണി, പി.എൻ. ബാബു പി.എൻ, കെ.പി. അയ്യപ്പൻ, ജോണി മൈപ്പാൻ, മേരി പൈലി, റോസിലി മൈക്കിൾ, ജോസ് പോൾ, ടോണി പറപ്പിള്ളി, രനിത ഷാബു, മിനി. ഡേവിസ്, ജിഷ സുനിൽകുമാർ, റോയി വർഗീസ്, ജോളി ജോർജ്, ജലീറ്റ എൽസ ജേക്കബ്, കെ.കെ. വിജേഷ്, റോബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.