പറവൂർ: അക്രമകാരികളായ തെരുവുനായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട് കേസിൽ പറവൂർ മുൻസിഫ് കോടതി ജോസ് മാവേലിക്ക് പിഴ ശിക്ഷവിധിച്ചു. 50രൂപയടച്ച് കേസ് തീർപ്പാക്കി. 2016ൽ വടക്കേക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പറവൂർ കോടതിയിലെ മറ്റു രണ്ട് കേസുകൾ നേരത്തെ പിഴയടച്ച് തീർപ്പാക്കിയിരുന്നു. ജോസ് മാവേലിയുടെ നേതൃത്വത്തിൽ തെരുവുനായ ഉൻമൂലനസംഘം എന്ന പേരിൽ സംഘടന ഉണ്ടാക്കുകയും അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് 500 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ ജോസ് മാവേലിക്കെതിരെ ഇരുപതോളം കേസെടുത്തിരുന്നു.