പറവൂർ: പൊതുസമൂഹത്തിൽ സ്ത്രീശാക്തീകരണം നടപ്പിലാക്കുന്നതിന് ജെ.എൽ.ജി പോലുള്ള വായ്പാപദ്ധതികൾക്ക് സാധിക്കുമെന്ന് ജെബിമേത്തർ എം.പി പറഞ്ഞു. പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വിശേഷാൽ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ശശിധരൻ, ബാങ്ക് ഭരണസമിതിഅംഗങ്ങളായ ടി.എ. നവാസ്, പി.എ. രവീന്ദ്രനാഥ്, പി.പി. ജോയ്, ഡേവിസ് പനക്കൽ, ആനി തോമസ്, സി.ആർ. സൈന, ലത മോഹനൻ, സെക്രട്ടറി പി.എ. അൻവർ എന്നിവർ സംസാരിച്ചു. മികച്ച കർഷകരെ ആദരിച്ചു.