
തൃപ്പൂണിത്തുറ: കൊച്ചി ദേവസ്വം ബോർഡും ശ്രീപൂർണ്ണത്രയീശ ക്ഷേത്ര ഉപദേശക സമിതിയും എ.എം.ഒ ആർട്ട് ഗാലറിയും ചേർന്ന് സംഘടിപ്പിച്ച തത്സമയ ചിത്രശില്പശാല സമാപിച്ചു. ഒമ്പത് ദിനരാത്രങ്ങൾ നീണ്ടു നിന്ന ശില്പശാലയിൽ രാജേന്ദ്രൻ കർത്താ, സുരേന്ദ്രൻ, ശ്യാം ചെട്ടികുളങ്ങര, കലേഷ് കുമാർ, ഡോ. നിർമ്മല തമ്പുരാൻ, രശ്മി മിനീഷ്, എടയ്ക്കാട്ട് വയൽ ശിവദാസ് , ഷാജി പൊയിൽകാവ്, ടി.എൻ സതീഷ് ഇടുക്കി തുടങ്ങിയ ചിത്രശില്പകാരന്മാർ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് രചിച്ച ചിത്രങ്ങളും ശില്പങ്ങളും കലാകാരൻമാർ ശ്രീ പൂർണ്ണത്രയീശക്ഷേത്രത്തിന് സമർപ്പിച്ചു.