manoj
തൂമ്പാപാടം - വാളത്തോട് ശുചീകരണം

മൂവാറ്റുപുഴ: നമ്മുടെ വാർഡ് ഒരു തോട് പദ്ധതിയിൽ ഉൾപ്പെടുത്തി വാളകം പഞ്ചായത്ത് ഏഴാംവാർഡിലെ തൂമ്പാപാടം - വാളത്തോട് പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ പി.എൻ. മനോജ്, കൃഷി ഓഫീസർ വിദ്യാ സോമൻ, പാടശേഖര സമിതി സെക്രട്ടറി കെ.കെ. ജയകുമാർ, ഡാനി കുര്യൻ എന്നിവർ സംസാരിച്ചു.