kseb
മന്ത്രി കെ. കൃഷ്ണൻ കുട്ടി പേഴയ്ക്കാപ്പിള്ളിയിൽ ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് വെഹിക്കിൾചാർജിംഗ് സ്റ്റേഷൻ

മൂവാറ്റുപുഴ: കെ.എസ്.ഇ.ബി ഇലക്ട്രിക് വെഹിക്കിൾചാർജിംഗ് സ്റ്റേഷൻ മൂവാറ്റുപുഴ യൂണിറ്റിന്റെ ഉദ്ഘാടനം 25ന് വൈകിട്ട് 5ന് ഇ.വി. ചാർജിംഗ് സ്റ്റേഷൻ അങ്കണത്തിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കുമെന്ന് കെ.എസ്.ഇ.ബി തൊടുപുഴ ട്രാൻമിഷൻ എക്സിക്യുട്ടീവ് എൻജിനീയർ കെ.ബി. പ്രശാന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. പേഴയ്ക്കാപ്പിള്ളി ചാർജിംഗ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സ്വിച്ച്ഓൺ ചെയ്യും. ഡീൻകുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിക്കും.

കെ.എസ്.ഇ.ബി തൊടുപുഴ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ. രാമയ്യ, ജില്ലാ പ‌ാഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, മെമ്പർ റീന സജി, പഞ്ചായത്ത് മെമ്പർ എ.ടി. സുരേന്ദ്രൻ, കെ.ബി. പ്രശാന്ത് എന്നിവർ സംസാരിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജോൺസൺ മാനുവൽ, സിബി കെ.ജോൺ, കെ.എ. സെൽമ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.