veena
എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ജില്ലയിൽ ആരംഭിച്ച ആറ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ജില്ലയിൽ ആരംഭിച്ച ആറ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനവും എടത്തല പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി.

എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, എം.എ. അബ്ദുൾ ഖാദർ, റൈജ അമീർ, എം.എ. അജീഷ്, അസ്മ ഹംസ, സുമയ്യ സത്താർ, അസീസ് മൂലയിൽ, ആബിദ ഷെരീഫ്, സുധീർ മീന്ത്രക്കൽ, ഡോ. വി. ജയശ്രീ, വി.എസ്. ശ്രീരേഖ, കെ.എം. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.