കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ അടച്ചു പൂട്ടുന്ന സാഹചര്യം വന്നാൽ 1 മുതൽ 7വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഫാക്ട് ഈസ്‌റ്റേൺ സ്കൂളിൽ സർക്കാർ അംഗീകരിച്ച ആനുകൂല്യങ്ങൾ നൽകി പ്രവേശനം നൽകാമെന്ന വാഗ്ദാനവുമായ് കസ്തൂർബാ സ്കൂൾ ട്രസ്റ്റ്. ട്രസ്റ്റിന്റെ കീഴിലുള്ള സി.ബി.എസ്.ഇ, ഐ.സി. എസ്. ഇ സിലബസ് സ്കൂളുകളിൽ ഒമ്പതാം ക്ലാസ് വരെ നിലവിലുള്ള ഫീസ് മാത്രം നൽകി പ്രവേശിപ്പിക്കാമെന്നും മാനേജ്മെന്റ് പറഞ്ഞു. ഇന്നലെ ചേർന്ന ആറംഗ ബോർഡിന്റേതാണ് തീരുമാനം